തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതികൾ ജനങ്ങൾക്കിടയിൽ പാർട്ടി എംഎൽഎമാർ പ്രചരിപ്പിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
സ്വന്തം മണ്ഡലത്തിലും സർക്കാർ പൊതുവേ ചെയ്ത ക്ഷേമപ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ ജനങ്ങളോടു പറഞ്ഞാൽ വീണ്ടും അധികാരത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.